Hadrat Mirza Nasir Ahmad (1909 - 1982 ) Khalefathul Massih III |
എത്രതോളമെന്നാൽ നിർബന്ധിച്ച് അവർ മുബാഹലയ്ക്കായി വെല്ലുവിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കാൻ ഞാൻ തയ്യാറല്ല.കാരണം കലിമ ചൊല്ലുന്ന ഒരാളെ കാഫിറെന്ന് ഞാൻ വിളിക്കുകയില്ല. കലിമ ചൊല്ലുന്ന മുസ്ലിമിന്റെ മുബാഹലയെ അനുവദനീയമായി കണക്കാക്കുന്നുമില്ല. എന്നാൽ താങ്കൾ ഞങ്ങളെ കാഫിറായി മനസ്സിലാക്കുന്നില്ലെങ്കിലും ഞങ്ങൾ താങ്കളെ കാഫിറായി മനസ്സിലാക്കുന്നു, ഞങ്ങളുമായി മുബാഹല ചെയ്യുക എന്ന മറുപടിയാണ്‍ ലഭിച്ചത്. അങ്ങനെ ഒരു നീണ്ടകാലം വരെ അദ്ദേഹം അവരെ മനസ്സിലാക്കികൊടുത്തു കൊണ്ടിരുന്നു. ഇവിടെ നമ്മുടെ ഒരു ഡീൻ വന്നിരുന്നു. അദ്ദേഹത്തിന് ഈ പ്രശ്നം മനസ്സിലായിരുന്നില്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നാം എളിയ ദാസരാണ്‍. കലിമ ചൊല്ലുന്ന ആരെയെങ്കിലും കാഫിറെന്ന് വിളിക്കാൻ നമുക്ക് എന്ത് അവകാശമാണുള്ളത്. എന്നാൽ ആരെയാണോ റസൂൽ തിരുമേനി (സ) കാഫിർ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് അവരെ മുസ്ലിമായി കണക്കാക്കാനുള്ള അവകാശവും നമുക്കില്ല. ഈ പ്രശ്നം ഞാൻ അവതരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഇപ്പോൾ എനിക്ക് മനസ്സിലായി. അന്നേരം അദ്ദേഹം ബൈഅത്ത് ചെയ്തില്ല്ലായെങ്കിലും പിന്നീട് ചെയ്യുകയൊണ്ടായി. ചുരുക്കത്തിൽ യാഥാർത്ഥ്യം ഇത് തന്നെയാണ്‍.അതിനാൽ താങ്കളും ധൃതി കാണിക്കരുത്.കലിമ ചൊല്ലുന്ന ആരെയും കാഫിർ എന്ന് വിളിക്കാൻ ആർക്കും അവകാശമില്ല. എന്നാൽ കലിമ ചോല്ലുന്നവരെ കാഫിർ എന്ന് വിളിക്കുന്നവരെ തിരുനബി (സ) കാഫിർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നമുക്ക് പറയേണ്ടുന്ന ആവശ്യം തന്നെയില്ല. നബി (സ)യുടെ വചനത്തിന്റെ അടിസ്ഥാനത്തിൽ അവർ സ്വയം കാഫിർ ആയി. ആരെയെങ്കിലും കാഫിർ എന്ന് വിളിക്കാനുള്ള ശക്തിയോ മേന്മയോ താങ്കൾക്കില്ല. എന്നാൽ ആരെയാണോ നബി തിരുമേനി (സ) കാഫിർ എന്ന് പറഞ്ഞിട്ടുള്ളത് അവരെ മുസ്ലിമായി കണക്കാക്കുവാനുള്ള ആർജ്ജവും താങ്കളിൽ ഉണ്ടാവരുത്. ഇത് തിരുനബി (സ) യ്‌ക്കെതിരിൽ അക്രമമാവുന്നു.
ഏതയിരുന്നാലും പരസ്പരമുള്ള ഈ കാഫിറാക്കലെല്ലാം അവസാനിക്കുന്നതാണ്. ഞങ്ങൾക്കതിൽ സന്തോഷമാണ് ഉള്ളത്. ഇന്ന് ഈ ലോകം മലീമാസതയിൽ അകപ്പെട്ടിരിക്കുകയാണ്. പരസ്പരം കഫിറാക്കികൊണ്ടിരിക്കുകയാണ് എന്നതിൽ ഞങ്ങൾ വിലപിക്കുന്നില്ല. ഞങ്ങൾ അത് അല്പം പോലും വകവെക്കുന്നില്ല. കാരണം, നമുക്കായി ഏതു മാർഗമാണോ നിർണയിക്കപെട്ടിട്ടുള്ളത് അതിൽ നാം ചലിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പരം കാഫിറാക്കിക്കൊണ്ടിരിക്കുന്ന ഈ എല്ലാ കക്ഷികളും നേർമാർഗം പ്രാപിക്കുമെന്നും, അവർ ഒരു പ്രകാശത്തേയും സത്യത്തേയും ഇസ്ലാമിന്റെ സുന്ദര മുഖത്തേയും ദർശിക്കുകയും, ഇസ്ലാമിന്റെ പതാകയ്ക്ക് കീഴിൽ വന്നൊരുമിച് കൂടുമെന്നുമുള്ള സുവാർത്ത അല്ലാഹു നമുക്ക് നല്കിയിരിക്കുന്നു എന്നതിൽ നാം സന്തുഷ്ടരാണ്. കാഫിറാക്കൽ അവസാനിക്കുന്നതാണ് എന്നതിൽ നാം തൃപ്ത്തരാണ്. അന്ന് വരെ ആരെല്ലാം ജീവിച്ചിരിക്കും എന്നറിയില്ല. ഈ മലീമസതയുടെ രൂപത്തെ നശിപ്പിക്കുക എന്ന് അഹ്മദിയ്യാ ജമാഅത്തിന് കല്പന നൽകുന്ന ഒരു നാൾ വരുന്നതാണ്. അതായത്, ബരേലവികൾ ദേവ്‌ബന്ദികൾക്കെതിരിലും, ദേവ്‌ബന്ദികൾ ബരേലവികൾക്കെതിരിലും അതുപോലെ പരസ്പരം കുഫ്ർഫത്വ നല്കിയ എല്ലാ കക്ഷികളുടെയും ഗ്രന്ഥങ്ങൾ ലൈബ്രറികളിൽ നിന്നെടുത്ത് കത്തിച്ചു കളയുന്നതാണ്. ഇപ്പോൾ രാഷ്‌ട്രീയ ഫത്വകളും അതിൽ ഉൾപെട്ടിരിക്കൂന്നു. അതും കത്തിച്ചു കളയുന്നതാണ്. അതിന്റെ ആവശ്യമില്ലതതിനാൽ ലോകം അതിനെ വിസ്മരിച്ചു കളയുന്നതാണ്. സ്നേഹത്തെ ഓർക്കേണ്ട ആവശ്യമുണ്ടാകും. നാം പരസ്പരം സ്നേഹിക്കുന്നതായിരിക്കും. ശത്രുതയും നിന്ദ്യതയും കോപവും ദുരാരോപണവും കുഫ്ർ ഫത്വകലുമെല്ലാം പഴങ്കഥകളായി മാറുന്നതാണ്. ചുരുക്കത്തിൽ, ഹദ്റത്ത് മസീഹ് മൗഊദ് (അ) ന് ഈ സുവാർത്ത ലഭിക്കുകയുണ്ടായി. ഇത് സുദൃഢമായ സുവാർത്തയാകുന്നു. അതായത്, മുഴുവൻ മുസ് ലീംകളെയും ഏക ദീനിൽ ഒരുമിച്ചു കൂട്ടുക എന്നാ കല്പന നമുക്ക് നല്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പറയുന്നു, ഇതു സംഭവിക്കുക തന്നെ ചെയ്യുന്നതാണ്. ഈ പ്രവചനം പുലരുകയില്ല എന്നത് അസാദ്ധ്യമാകുന്നു. ഈ സുവാർത്തയുടെ പൂർത്തീകരണ മാർഗത്തിൽ മുഴുലോകത്തെയും ശക്തികൾ ഒന്നിച്ച് ചേർന്നാലും തടസമാകുകയില്ല.
ഹദ്റത്ത് മസിഹ് മൗഊദ് (അ) പറയുന്നു. അല്ലാഹു എനിക്ക് വീണ്ടും വീണ്ടും അറിയിച്ചിരിക്കുന്നു. അവൻ എനിക്ക് ധാരാളം ശ്രേഷ്ടത നല്കുന്നതാണ്. എന്റെ സ്നേഹത്തെ ഹൃദയങ്ങളിൽ കുടി കൊള്ളുന്നതാണ്‍. എന്റെ പ്രസ്ഥാനത്തെ മുഴു ലോകത്തും പരത്തുന്നതാണ്‍. മുഴുവൻ കക്ഷികൾക്ക് മേലും എന്റെ കക്ഷിക്ക് വിജയം നല്കുന്നതാണ്‍. എന്റെ പ്രസ്ഥാനത്തിൽ ഉള്ളവർ അറിവിലും ദൈവീക ജ്ഞാനത്തിലും ഉന്നതി കരസ്ഥമാക്കുകയും തങ്ങളുടെ സത്യതയാലും പ്രകഷത്താലും തെളിവുകളും അടയാളങ്ങളും മുഖേന എല്ലാവരുടെയും വായടക്കുന്നതാണ്‍ .
(തദ്കിറ, എഡിഷൻ 4 ,പേജ്-517 )
അഹ്മദിയ്യത്ത് മുഖേനെ ഇസ്ലാമിനെ മുഴുലോകത്തും വിജയിപ്പിക്കുന്നത് സംബന്ധിച്ചുള്ള അതി മഹത്തായ സുവാർത്തകളാണ് ഇത്. അതായത്, വിശ്വാസദൃഢതയാലും ആകശീയ അടയാളങ്ങളാലും മുഴുലോകത്തും വിജയിപ്പിക്കുന്നതാണ്. മനുഷ്യന്റെ യാഥാർത്‌ഥ്യം എന്താണ് ? ആത്മപ്രശംസയുടെ ആവശ്യമില്ല. എന്റെ ദുഅ സ്വീകാര്യതയുടെ ആയിരക്കണക്കിന് അടയാളങ്ങൾ ജമാഅത്ത് കണ്ടുകഴിഞ്ഞിരിക്കുന്നു എന്ന് മാത്രമേ പറയാനുള്ളൂ. ചിലതിനെ കുറിച്ച് ഞാൻ പരാമർശിക്കുന്നു. ചിലതിനെ കുറിച്ച് ഞാൻ വിലംബരപ്പെടുത്താറില്ല. എന്നാൽ നാമത് ചെയ്യുന്നില്ലായെങ്കിൽ അവരത് ചെയ്യുന്നതാണ്. കാരണം തന്റെ അടയാളം ജമാഅത്തിനോടൊപ്പം ആയിരിക്കുമെന്നതാണ് അല്ലാഹുവിന്റെ സുവാർത്ത. അഥവാ നമ്മുടെ പക്കൽ ആകാശീയ അടയാളങ്ങൾ അവർക്ക് കാണുവാൻ സാധിക്കുന്നില്ലാ എങ്കിൽ അവരുടെ പക്കൽ ഉണ്ടാകേണ്ടാതാണ്. അല്ലായെങ്കിൽ അല്ലാഹുവിന്റെ പ്രസ്തുത വാഗ്ദാനം കളവായി തീരുന്നതാണ്. എന്നാൽ അല്ലാഹു വാഗ്ദാനം നിറവേറ്റുന്നവനാണ്. അവരുടെ പക്കൽ അടയാളങ്ങൾ ഉണ്ടോ ഇല്ലേ എന്ന തർക്കത്തിന് നാമില്ല.
അഹ്മദിയ്യത്ത് മുഖേനെ ഇസ്ലാമിനെ മുഴുലോകത്തും വിജയിപ്പിക്കുന്നത് സംബന്ധിച്ചുള്ള അതി മഹത്തായ സുവാർത്തകളാണ് ഇത്. അതായത്, വിശ്വാസദൃഢതയാലും ആകശീയ അടയാളങ്ങളാലും മുഴുലോകത്തും വിജയിപ്പിക്കുന്നതാണ്. മനുഷ്യന്റെ യാഥാർത്‌ഥ്യം എന്താണ് ? ആത്മപ്രശംസയുടെ ആവശ്യമില്ല. എന്റെ ദുഅ സ്വീകാര്യതയുടെ ആയിരക്കണക്കിന് അടയാളങ്ങൾ ജമാഅത്ത് കണ്ടുകഴിഞ്ഞിരിക്കുന്നു എന്ന് മാത്രമേ പറയാനുള്ളൂ. ചിലതിനെ കുറിച്ച് ഞാൻ പരാമർശിക്കുന്നു. ചിലതിനെ കുറിച്ച് ഞാൻ വിലംബരപ്പെടുത്താറില്ല. എന്നാൽ നാമത് ചെയ്യുന്നില്ലായെങ്കിൽ അവരത് ചെയ്യുന്നതാണ്. കാരണം തന്റെ അടയാളം ജമാഅത്തിനോടൊപ്പം ആയിരിക്കുമെന്നതാണ് അല്ലാഹുവിന്റെ സുവാർത്ത. അഥവാ നമ്മുടെ പക്കൽ ആകാശീയ അടയാളങ്ങൾ അവർക്ക് കാണുവാൻ സാധിക്കുന്നില്ലാ എങ്കിൽ അവരുടെ പക്കൽ ഉണ്ടാകേണ്ടാതാണ്. അല്ലായെങ്കിൽ അല്ലാഹുവിന്റെ പ്രസ്തുത വാഗ്ദാനം കളവായി തീരുന്നതാണ്. എന്നാൽ അല്ലാഹു വാഗ്ദാനം നിറവേറ്റുന്നവനാണ്. അവരുടെ പക്കൽ അടയാളങ്ങൾ ഉണ്ടോ ഇല്ലേ എന്ന തർക്കത്തിന് നാമില്ല.
എന്നാൽ അവരുടെ പക്കൽ അടയാളങ്ങളുണ്ട് എന്നത് അവർ സ്ഥാപിക്കേണ്ടതണ്‍. നാം ഹദ്റത്ത് മസീഹ് മൗഊദ് (അ)ന്റെ സത്യതയ്ക് തെളിവായി സത്യപ്രകാശത്തേയും നമ്മുടെ തെലിവുകളേയും അടയാളങ്ങളേയും സമർപ്പിക്കുന്നത്താണ്‍. സത്യപ്രകാശത്തിന്റെ വിശദീകരണം എനിക്ക് നൽകേണ്ടതായി വരും. കാരണം ആർക്കും അത് മനസ്സിലാകാതിരുന്നേക്കാം.
(ജുമുആ ഖുത്വുബ 04-09-1970)
The comments of viewers on this post will only be published after moderation.